NEWS
അമ്മയിക്കൊരു മരം പദ്ധതിയിൽ വൃക്ഷത്തൈ നട്ടു.
27/06/2025 07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് " അമ്മയ്ക്കൊരു മരം" പദ്ധതിയിൽ ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിൽ ചന്ദനമരം നട്ടു.ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ് ഷൈജു, സംസ്ഥാന സമിതി അംഗങ്ങളായ പി.ആർ. ശിവശങ്കരൻ, പദ്മജ എസ് മേനോൻ, സംസ്ഥാന സെൽ കൺവീനർമാരായ പി.വി. അതികായൻ, എ. അനൂപ് , ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, ജില്ലാ സെക്രട്ടറിമാരായ ഡോ. ജലജ ആചാര്യ, ടി.പദ്മകുമാരി, ബിനു മോൻ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ എന്നിവർ സന്നിഹിതരായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










